18 May Tuesday
ഇവരെ സംരക്ഷിക്കരുത്‌

കോടികളെവിടെ... വോട്ട്‌ വിറ്റതെന്തിന്‌? സുരേന്ദ്രനും മുരളീധരനും വിയർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


കോഴിക്കോട്‌
‘‘14 കോടിയും പോയി...  വോട്ടും വിറ്റ്‌ നേതാക്കൾ...ഇവരെ സംരക്ഷിക്കരുത്‌’’–-ബിജെപിയിൽ ഗ്രൂപ്പുകൾക്കതീതമായി ശക്തമാകുന്ന പ്രചാരണമാണിത്‌.  കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെയും ലക്ഷ്യമിട്ടാണ്‌ വോട്ടുകച്ചവടം, ഫണ്ട്‌ തട്ടൽ ആരോപണങ്ങൾ. ‘14 കോടിയുടെ ഫണ്ടെവിടെ നേതാക്കളേ’ എന്ന ചോദ്യവുമായി സൈബറിടങ്ങളിൽ ശക്തമായ ആരോപണമാണുയരുന്നത്‌. മുരളീധരന്റെയും സുരേന്ദ്രന്റെയും ചിത്രങ്ങൾ സഹിതമാണ്‌ ആരോപണം. സമൂഹമാധ്യമങ്ങളിലെ ആരോപണയുദ്ധത്തിൽ ആർഎസ്‌എസിലെ ഒരുവിഭാഗവും പങ്കാളികളാണ്‌.

കൊടകരയിലെ കുഴൽപ്പണകവർച്ചയും ഹെലികോപ്‌റ്ററിലെ  പറക്കലും കോർകമ്മിറ്റിയും ദേശീയ നേതാക്കളുമറിയുന്നില്ലേ എന്ന ചോദ്യമാണ്‌ പ്രധാനം. സുരേന്ദ്രനും മുരളീധരനും ധൂർത്തരും മുടിയന്മാരുമായ നേതാക്കളാണ്‌. ധാർഷ്‌ട്യവും ധിക്കാരവുമാർന്ന ഇവരുടെ ശൈലി സംഘപരിവാരമുയർത്തുന്ന ‘രാജനൈതിക രാഷ്ട്രീയ’ത്തിന്‌ കളങ്കമാണെന്ന വിമർശനവും പങ്കിടുന്നു. ‘‘എതിരാളികളെ നിരന്തരം ഇവർ ആക്ഷേപിക്കുന്നു. നല്ലത്‌. എന്നാൽ ഇടക്കെങ്കിലും കണ്ണാടി നോക്കൂ നേതാക്കളേ ’’ എന്നാണ്‌ പരിഹാസം.

തെരഞ്ഞെടുപ്പിന്‌ കേന്ദ്രനേതൃത്വം എത്ര ഫണ്ട്‌ തന്നുവെന്ന്‌ വെളിപ്പെടുത്തുമോ എന്ന വെല്ലുവിളിയും ചിലർ ഉയർത്തുന്നു. സൈബറിടത്തിലുയർന്ന പരിഹാസത്തിന്റെ ചുവടുപിടച്ച്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ സി കെ പത്മനാഭൻ, ആർഎസ്‌എസ്‌ നേതാവ്‌ ഇ എൻ നന്ദകുമാർ എന്നിവരും രംഗത്തെത്തിയതോടെ സുരേന്ദ്ര–-മുരളീധര ചേരി പാർടിയിൽ പ്രതിക്കൂട്ടിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top