06 June Saturday

കെ സുരേന്ദ്രൻ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

തിരുവനന്തപുരം> ബിജെപി സംസ്‌ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി  നദ്ദയാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. നിലവിൽ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയാണ്‌ സുരേന്ദ്രൻ.

പ്രസിഡൻറായിരുന്ന അഡ്വ. പി എസ്‌ ശ്രീധരൻപിള്ള ഉപതെരഞ്ഞെടുപ്പുകൾക്ക്‌ ശേഷം  മിസോറാം ഗവർണായി പോയതിന്‌ശേഷം പ്രസിഡന്റ്‌ സ്‌ഥാനം കുറച്ചുകാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. ഭാര്യ: ഷീബ. മക്കൾ:  ഹരികൃഷ്ണൻ, ഗായത്രിദേവി. ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ സുരേന്ദ്രൻ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്നു.  3 തവണ ലോക്‌സഭയിലേക്കും 3 തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top