06 August Friday

സ്ഥാനാർഥിത്വം പിൻവലിപ്പിക്കൽ : സുന്ദരയുടെ മൊഴിയെടുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


കാസർകോട്‌
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി കൈക്കൂലി നൽകിയ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങി. ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റസ്‌റ്റ്‌ ഹൗസിൽ പരാതിക്കാരനായ എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശന്റെ മൊഴിയെടുത്തു. അടുത്ത ദിവസം‌ കെ സുന്ദരയുടെ മൊഴിയെടുക്കും. 

ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെയാണ്‌ രണ്ടരലക്ഷം രൂപയും സ്‌മാർട്ട്‌ ഫോണും നൽകി പിൻവലിപ്പിച്ചത്‌.  തന്നെ തട്ടികൊണ്ടുപോയി തടങ്കലിൽ വച്ച്‌ ഭീഷണിപ്പെടുത്തിയെന്ന്‌ സുന്ദര ബദിയടുക്ക പൊലീസിനും മൊഴി നൽകി.

പണം നൽകിയ വിവരം മാധ്യമപ്രവർത്തകരോടും വെളിപ്പെടുത്തി. തുടർന്നാണ്‌ ‌കൈക്കൂലി നൽകി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചതിന്‌ കേസെടുക്കണമെന്ന രമേശന്റെ അപേക്ഷയിൽ‌ കാസർകോട്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി‌  (രണ്ട്‌) ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ കേസെടുത്ത്‌ അന്വേഷിക്കാൻ ഉത്തരവിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top