05 February Sunday

മാധ്യമങ്ങളെ കാണുന്നത്‌ ഇഷ്‌ടമല്ലെന്ന്‌ കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

തിരുവനന്തപുരം > മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമങ്ങളെ ഇപ്പോൾ കാണുന്നതേ ഇഷട്‌മല്ലെന്ന്‌ സുധാകരൻ മാധ്യമങ്ങളോട്‌ പറഞ്ഞു. വാർത്തകൾ ഉണ്ടാക്കാൻ പറയുന്ന കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്‌. വക്രീകരിച്ച വാർത്തകളാണ്‌ വരുന്നത്‌. പറയുന്നതല്ല എഴുതുന്നതെന്നും സുധാകരൻ പറഞ്ഞു.

അതേസമയം തന്റെ പേരിൽ വന്ന കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുധാകരൻ ഡിജിപിക്ക് പരാതി നൽകി. തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമമെന്ന് സംശയമുണ്ടെന്നും പരിശോധിക്കണമെന്നും സുധാകരൻ പറയുന്നു.

കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ തയ്യാറെന്ന് കാട്ടി രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നാണ് സുധാകരന്റെ പേരിൽ വന്ന വാർത്തകൾ. വി ഡി സതീശനിൽ നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും അതിനാൽ പദവിയിൽ നിന്ന് ഒഴിയാൻ സന്നദ്ധമാണെന്നും കത്തിന്റെ ഉള്ളടക്കമായി വാർത്തകൾ പുറത്തുവന്നു. ഇത് സുധാകരൻ അടക്കമുള്ള നേതാക്കൾ നിഷേധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top