16 October Saturday

സെമി കേഡർ എന്താണെന്ന്‌ എം എം ഹസ്സന്‌ അറിയില്ലെങ്കിൽ പഠിപ്പിക്കും: കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

കോട്ടയം > സെമി കേഡർ പാർടി എന്താണെന്ന്‌ അറിയാത്തവരെ പഠിപ്പിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. സെമി കേഡർ എന്താണെന്ന്‌ അറിയില്ലെന്ന എം എം ഹസ്സന്റെ പരാമർശത്തിന്‌ മറുപടി പറയുകയായിരുന്നു സുധാകരൻ. കോൺഗ്രസ്‌ പുനഃസംഘടന പരിസമാപ്‌തിയിലേക്ക്‌ നീങ്ങുകയാണ്‌. കോൺഗ്രസിൽനിന്ന്‌ ഇപ്പോൾ പുറത്തുപോയവരാരും നേതാക്കളല്ല; മാലിന്യങ്ങളാണവർ.

മതേതരത്തത്തിന്‌ പോറലേൽക്കാതെ നിലനിൽക്കണമെന്ന കോൺഗ്രസ്‌ നിലപാടിന്റെ ഭാഗമായാണ്‌ മതമേലധ്യക്ഷരെ സന്ദർശിച്ചത്‌. ഈ നിലപാടിന്‌ ബിഷപ്പുമാർ  പിന്തുണ തന്നിട്ടുണ്ടെന്നും സുധാകരൻ  മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. "നാർക്കോട്ടിക്‌ ജിഹാദ്‌' സംബന്ധിച്ച്‌ നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന്‌ സുധാകരൻ ഒഴിഞ്ഞുമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top