05 December Thursday

"ബേജാറാകേണ്ട, ഞാൻ എത്തിയിട്ട് തിരിച്ചടിക്കാം'; സംഘർഷത്തിന് ആഹ്വാനവുമായി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

തൃശൂർ> ചേലക്കര ഉപതെരഞ്ഞെടുപ്പിനിടെ സംഘർഷത്തിന് ആഹ്വാനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് അണികളോട് തിരിച്ചടിക്കണമെന്ന് പറയുന്ന സുധാകന്റെ വീഡിയോ പുറത്തുവന്നു. ചെറുതുരുത്തിയിലുണ്ടായ സംഘർഷത്തിന്റെ പേരിൽ തിരിച്ചടിക്കാമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പ്രവർത്തകരോട്‌ പറയുന്ന വിഡിയോ കോളാണ്‌ പുറത്തുവന്നത്‌. ബേജാറാകേണ്ട ഞായറാഴ്‌ച മണ്ഡലത്തിലെത്തുമെന്നും എന്നിട്ട്‌ തിരിച്ചടിക്കാമെന്നും  സുധാകരൻ പറയുന്നു.

ചെറുതുരുത്തിയിൽ കോൺ​ഗ്രസ് പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത്‌ അനുമതിയില്ലാതെ ഫ്ലക്‌സ്‌ ബോർഡുകൾ സ്ഥാപിക്കുന്നത് അന്വേഷിച്ച വള്ളത്തോൾ നഗർ  പഞ്ചായത്ത് പ്രസിഡന്റിനും സ്ഥിരം സമിതി അധ്യക്ഷനുമുൾപ്പെടെ മർദനമേറ്റു.

കൊച്ചിൻ പാലത്തിന് സമീപത്തായി പഞ്ചായത്തിന്റെ അധീനതയിലുള്ള ഹാപ്പിനസ് പാർക്കിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് മദ്യ ലഹരിയിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനയുടെ പേരില്ലാത്ത ഫ്ലക്‌സ്‌ ബോർഡുകൾ സ്ഥാപിച്ചു. ഇത് അന്വേഷിച്ചെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, സ്ഥിരം സമതി അധ്യക്ഷൻ കെ ആർ ഗിരീഷ്‌ എന്നിവരെ മർദിക്കുകയായിരുന്നു. ചുറ്റിക കൊണ്ട്‌ തലയ്ക്കടിയേറ്റ്‌ പരിക്കേറ്റ ഗിരീഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചേലക്കര ഉപതെരഞ്ഞെടുപ്പ്‌ സംഘർഷമുണ്ടാക്കി അട്ടിമറിക്കാനാണ് യുഡിഎഫ്‌ ശ്രമക്കുന്നതെന്ന് എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ കെ കെ വത്സരാജും സെക്രട്ടറി എ സി മൊയ്‌തീനും പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top