20 April Tuesday

തോറ്റാൽ കോൺഗ്രസ്‌ പ്രവർത്തകർ ബിജെപിയിൽ പോകുമെന്ന്‌ വീണ്ടും കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

കണ്ണൂർ > ഇത്തവണ കോൺഗ്രസ് തോറ്റാൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്ന്‌ കെ സുധാകരൻ. കോണ്‍ഗ്രസിന് ഇത്തവണ നിര്‍ണായക പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളി സിപിഐ എം ആണെന്നും കെ സുധാകരന്‍ ആവർത്തിച്ചു.

രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം ഇതുതന്നെയാണ്‌ പറഞ്ഞത്‌. അത്‌ സ്വാഭാവികമാണ്‌. അഖിലേന്ത്യ തലത്തിൽ ബിജെപി വളരാൻ കാരണവും, ബിജെപിയിലേക്ക്‌ പോയതിൽ ഏറെയും കോൺഗ്രസുകാരാണ്‌. കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ രാഷ്‌ട്രീയ എതിരാളി സിപിഎമ്മാണ്‌. ബിജെപി ശത്രുവല്ല. അത്‌ ഓരോ കോൺഗ്രസുകാരന്റെയും ഉള്ളിലുള്ള കാര്യമാണ്‌. സർക്കാർ നൽകുന്ന കിറ്റ്‌ കേന്ദ്രം നൽകുന്നതാണെന്ന ബിജെപി പ്രചരണവും സുധാകരൻ ആവർത്തിച്ചു. തമിഴ്‌നാട്ടിൽ നിന്ന്‌ സഞ്ചി വാങ്ങി കേരളത്തിൽ കിറ്റ്‌ കൊടുക്കുകയാണെന്ന്‌ ബിജെപിയും പ്രചരിപ്പിക്കുന്നുണ്ട്‌. ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ളതാണെന്ന വസ്‌തുത മറച്ചുവച്ചാണ്‌ ബിജെപിയുടെയും സുധാകരന്റെയും വ്യാജപ്രചരണം. കേരളത്തിലെ കോൺഗ്രസുകാരെയും ബിജെപിക്ക്‌ വിലക്കെടുക്കാവുന്നതേ ഉള്ളുവെന്ന്‌ തുറന്നു സമ്മതിക്കുകയായിരുന്നു ലോക്‌സഭാംഗം കൂടിയായ സുധാകരൻ.

തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പെടെ തന്നോട് സംസാരിച്ചുവെന്നും സുധാകരൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top