12 September Thursday

നയിക്കുന്നത്‌ താൻ തന്നെയെന്ന് 
ഓർമിപ്പിച്ച്‌ കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തിരുവനന്തപുരം> അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ നയിക്കുന്നത്‌ തന്റെ നേതൃത്വത്തിൽ തന്നെയായിരിക്കുമെന്ന്‌ ഓർമിപ്പിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. വി ഡി സതീശനെതിരെ രംഗത്തിറങ്ങിയ സുധാകരൻ സിപിഐ എമ്മിനെതിരെ എന്ന വ്യാജേന ഇട്ട ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലാണ്‌ തന്നെ ഒതുക്കാമെന്ന്‌ കരുതേണ്ടെന്ന മുന്നറിയിപ്പ്‌ നൽകിയത്‌.

താൻ വന്നശേഷം കോൺഗ്രസിന്‌ വിജയമേ ഉണ്ടായിട്ടുള്ളു. സംഘടനാശേഷിയാണ്‌ ഇത്‌ കാണിക്കുന്നത്‌. കുറിപ്പിൽനിന്ന്‌: ‘‘കഴിഞ്ഞ നിയമസഭയ്‌ക്കുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. ഇതുകണ്ട് വിറളിപിടിച്ചാണ്‌ വ്യാജവാർത്തകൾ. വിമർശിക്കാൻ കോൺഗ്രസിൽ വലുപ്പചെറുപ്പമില്ല.  2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസിനെ മാറ്റുകയാണ്‌ എന്റെ ലക്ഷ്യം. നിങ്ങൾക്ക് ഞാൻ വാക്കുതരുന്നു. നമ്മൾ ഒരുമിച്ച് ആ ലക്ഷ്യം കണ്ടിരിക്കും, അന്നും നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയും’’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top