തിരുവനന്തപുരം > മലയാളികളുടെ പ്രിയഗായിക കെ എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്.
മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിൻ്റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നുവെന്നും മുഖ്യമന്ത്രി ആശംസാക്കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..