തിരുവനന്തപുരം
സംസ്ഥാനത്തെ ജനങ്ങൾക്ക് ഭൂമിയുടെ തരങ്ങളെക്കുറിച്ചും ക്രയവിക്രയ നിയമങ്ങളെയും അതിരുനിർണയത്തെക്കുറിച്ചുമെല്ലാം അറിവ് പകരുന്നതിന് സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയിൽ റവന്യു ഇ–- സാക്ഷരതായജ്ഞം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ ധനാഭ്യർഥന ചർച്ചയുടെ മറുപടിയിൽ പറഞ്ഞു.
മലയോര, ആദിവാസി ജനവിഭാഗങ്ങൾക്ക് ഒരു വർഷത്തിനകം പട്ടയം ലഭ്യമാക്കൽ ദൗത്യമായി ഏറ്റെടുക്കും. 27 റവന്യു ഡിവിഷൻ ഓഫീസിൽ ഓഫ്‌ലൈനായി ലഭിച്ച അപേക്ഷകളിൽ സർക്കാർ പ്രഖ്യാപിച്ച സമയത്തിനകംതന്നെ എട്ടിടത്ത് അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി. കാസർകോട്, തലശേരി, മാനന്തവാടി, ഇടുക്കി, ദേവികുളം, അടൂർ, തിരുവല്ല, നെടുമങ്ങാട് ആർഡിഒകളാണ് ഈ നേട്ടം കൈവരിച്ചത്. ഇവിടങ്ങളിൽ ഉടൻ പട്ടയം നൽകും.
ഭൂമിതരംമാറ്റൽ: 1.36 ലക്ഷം
അപേക്ഷ തീർപ്പായി
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ലഭിച്ച 2,04,409ൽ 1,36,291 അപേക്ഷകൾ തീർപ്പാക്കിയെന്ന് മന്ത്രി കെ രാജൻ. ബാക്കിയുള്ള 68,118 എണ്ണം നവംബറോടെ തീർപ്പാക്കും. എട്ട് ആർഡി ഓഫീസുകളിൽ തീർപ്പാക്കാനുള്ള ഓഫ് ലൈൻ അപേക്ഷകൾ ആഗസ്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം ഇ–- ജില്ലയാക്കും
റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി കെ രാജൻ. 166 ഉപയോഗിക്കും.
സർവേക്കായി 1000 റോവർമെഷീനും 700 ആർടിഎഫ് മെഷീനും 1700 റാപിഡ് ടാബും വാങ്ങും. ഇതിനായി ടെൻഡർ നടപടി പൂർത്തിയായി. ഈ മാസം ഈ ഉപകരണങ്ങൾ എത്തിക്കാനാകും. ആഗസ്തിൽ 200 സ്ഥലങ്ങളിൽ ഒരേ സമയം സർവേ നടത്തും. ഇതിനായി 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും താൽക്കാലികമായി നിയമിക്കും.
ഡിജിറ്റൽ റീസർവേക്കായി ‘എന്റെ ഭൂമി’
ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ രാജൻ. ഡിജിറ്റൽ സർവേയുടെ ഭാഗമായി ടോപോഗ്രാഫിക്കൽ സർവേയും നടത്തും. ഡിജിറ്റൽ റീസർവേയുടെ ഭാഗമായി 918 വില്ലേജുകളുടെ റീസർവേ പൂർത്തിയായി. 21 ഇടത്ത് നടപടികൾ പുരോഗമിക്കുകയാണ്.
ഡിജിറ്റൽ റീസർവേയ്‌ക്ക് റോബോട്ടിക് ഇലക്‌ട്രോണിക് ടോട്ടൽ സ്റ്റേഷൻ, ഡ്രോൺ സർവേ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കും. സർവേക്കായി 1000 റോവർമെഷീനും 700 ആർടിഎഫ് മെഷീനും 1700 റാപിഡ് ടാബും വാങ്ങും. ഇതിനായി ടെൻഡർ നടപടി പൂർത്തിയായി. ഈ മാസം ഈ ഉപകരണങ്ങൾ എത്തിക്കാനാകും. ആഗസ്തിൽ 200 സ്ഥലങ്ങളിൽ ഒരേ സമയം സർവേ നടത്തും. ഇതിനായി 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും താൽക്കാലികമായി നിയമിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..