20 May Friday

സിൽവർ ലെെൻ ചരക്കുനീക്കവും സുഗമമാക്കും: റവന്യു മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022


ഹൈദരാബാദ്‌
സിൽവർ ലൈൻ പദ്ധതി യാത്രാസമയം കുറയ്‌ക്കുന്നത്‌ മാത്രമല്ല, ചരക്കുനീക്കത്തിനുള്ള ഇടനാഴിയായും മാറുമെന്ന്‌ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

പദ്ധതിയുടെ കാര്യത്തിൽ എൽഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണ്‌. സർവേക്കല്ല്‌ പിഴുതുമാറ്റുന്നത്‌ ദോഷം ചെയ്യും. ഭൂമി ഏറ്റെടുക്കാനല്ല നിലവിലെ സർവേ; സാമൂഹ്യാഘാത പഠനത്തിനാണ്‌. വിദഗ്‌ധസമിതി ജനങ്ങളുടെ അഭിപ്രായം ആരായും. ഇതിനുശേഷമേ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്യൂ.

സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദം തെറ്റാണ്‌. ദേശീയപാത വികസനത്തിന്റെ സമയത്തും സമാനപ്രചാരണം ഉണ്ടായെന്നും -മന്ത്രി മാധ്യമപ്രവർത്തകരോട്‌  പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top