Deshabhimani

നാട്ടിക അപകടം: വിശദമായി അന്വേഷിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു: കെ രാജന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:52 AM | 0 min read

തൃശൂര്‍>തൃശൂര്‍ നാട്ടികയിലുണ്ടായ അപകടം ഏറെ നിര്‍ഭാഗ്യകരമായ സംഭവമെന്ന് മന്ത്രി കെ രാജന്‍. അതിവേഗം അലക്ഷ്യമായി ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവം അറിഞ്ഞ ഉടന്‍ കമ്മീഷണറെയും കലക്ടറെയും ബന്ധപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.

അപകടം വിശദമായി അന്വേഷിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

അപകടത്തില്‍ മനപൂര്‍വ്വമായ നരഹത്യയ്ക്ക് കേസെടുത്തു. വാഹനം ഓടിച്ചവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. ക്ലീനറും ഡ്രൈവറും മധ്യപിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം മരിച്ചവരെ വീടുകളില്‍ എത്തിക്കും. ഇതിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം എല്ലാ പിന്തുണയും നല്‍കും. ഇതിനായി തൃശൂര്‍ ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.



 



deshabhimani section

Related News

0 comments
Sort by

Home