01 February Wednesday

‘ദേ.. വേദനയിപ്പോ മാറും..’ തളർന്ന തീർത്ഥാടകന് സ്വാന്തനമേകി മന്ത്രി കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022

കാൽവേദന മൂലം തളർന്ന തീർത്ഥാടകനെ പരിചരിക്കുന്ന മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല> മലകയറുന്നതിനിടെ കാലിൽ പേശീവേദനമൂലം തളർന്ന തീർത്ഥാടകന് സ്വാന്തനമേകി  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല സന്നിധാനത്തിലേക്കുള്ള വഴിമധ്യേ മരക്കൂട്ടത്തിന് സമീപം പരമ്പരാഗത പാതയിലാണ്  തീർത്ഥാടകൻ തളർന്നിരുന്നത്.

ഔദ്യോഗിക യോഗത്തിന് ശേഷം ഉച്ചയോടെ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് മടങ്ങുകയായിരുന്നു മന്ത്രി തീർത്ഥാടകന്റെ അടുത്തുചെന്ന് വിവരങ്ങൾ തിരക്കി.  മന്ത്രി കാലിൽ തിരുമ്മി വിരലുകൾ വലിച്ചിട്ടതോടെ ഭക്തന് ആശ്വാസമായി.  തുടർന്ന് വിശ്രമിച്ച് സാവധാനം നടന്നു കയറാനും മന്ത്രി നിർദേശിച്ചു. തീർത്ഥാടകർ മന്ത്രിക്ക് നന്ദി പറഞ്ഞ് ഒപ്പം കൂടിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top