23 September Wednesday

എംജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ്‌ അംഗത്വം സ്വീകരിക്കില്ല: കെ ആർ മീര

ബിജി കുര്യൻUpdated: Friday Aug 14, 2020

കോട്ടയം > അപേക്ഷിച്ചിട്ടില്ലെങ്കിലും തനിക്ക് കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു താന്‍ രാജിവച്ചതായി എഴുത്തുകാരി കെ ആര്‍  മീര. വൈസ് ചാന്‍സലര്‍ക്ക് ഇതു സംബന്ധിച്ച് ഇമെയില്‍ അയച്ചു കഴിഞ്ഞുവെന്നും ഇനിയൊരു പ്രതികരണമില്ലെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ വര്‍ഷം അവസാനത്തോടെ പ്രസിദ്ധീകരിക്കുന്ന 'കമ്യൂണിസ്റ്റ് അമ്മൂമ്മ' എന്ന നോവലിന്റെ രചനയുടെ തിരക്കുകള്‍ മൂലം വിവാദങ്ങള്‍ക്ക് സമയമില്ലാത്തതു കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എഴുതി ജീവിക്കാന്‍ തീരുമാനിച്ച നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് തീരുമാനമെന്നും കെ ആര്‍ മീര പറഞ്ഞു. ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയ മാനം കല്‍പ്പിച്ചില്ല എന്നതാണ് തനിക്ക്‌ സംഭവിച്ച അബദ്ധമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top