23 April Friday

അറിവിന്റെ വ്യാപനം തൊഴിലിനെ ബാധിക്കരുത് ; ബദലുകൾ സൃഷ്ടിക്കാനാകണം : കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


തിരുവനന്തപുരം
വിജ്ഞാനത്തിന്‌ വലിയ പ്രാധാന്യം കൊടുക്കുന്ന സമൂഹമാണ്‌ നമ്മുടേതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. അധ്വാനത്തിലൂടെയാണ്‌ വിവരം വന്നത്‌. എന്നാൽ അധ്വാനം കുറച്ച്‌ മതി എന്ന തരത്തിൽ കാര്യങ്ങളെത്തിയിരിക്കുന്നു. വിജ്ഞാന സമൂഹത്തിന്റെ സാധ്യതകൾ നന്നായി പ്രയോജനപ്പെടുത്തണം. എന്നാൽ ഇതിന്റെ മറുവശവും മനസ്സിലാക്കണം. അറിവിന്റെ വ്യാപനം തൊഴിലിനെ ബാധിക്കരുത്‌. ബദലുകൾ സൃഷ്ടിക്കാനാകണം.

മനുഷ്യത്വമുഖമുള്ള വികസന പരിപാടി വേണം. കൂടുതൽ ഗവേഷണങ്ങൾ നടക്കണം. ഗവേഷണം ഉൽപ്പാദനാധിഷ്‌ഠിതമാകണം. എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top