24 September Friday

ക്ഷേമ പെൻഷൻ : 2 മാസത്തെ ആഗസ്ത്‌ ആദ്യവാരം ; കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിച്ച് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021


തിരുവനന്തപുരം
ജൂലൈയിലെയും ആഗസ്തിലെയും ക്ഷേമ പെൻഷനുകൾ ആഗസ്ത്‌ ആദ്യവാരം വിതരണംചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിക്കുകയാണ്‌ സർക്കാർ. വറുതിയുടെ ഈ ഉത്സവ സീസണിലും ഓരോരുത്തരുടെയും കൈയിൽ 3200 രൂപ ഒരുമിച്ച് ലഭിക്കും. 55 ലക്ഷത്തിലധികംപേർക്ക്  പ്രയോജനം ലഭിക്കും. ഇതിന്‌ ഏകദേശം 1600 കോടി രൂപ വേണ്ടിവരും. ആവശ്യമായ തുക കടമെടുക്കേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top