Deshabhimani

"സരിൻ മിടുക്കനാണ് '; മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ- കെ മുരളീധരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:08 PM | 0 min read

പാലക്കാട്> സരിൻ മിടുക്കനാണെന്നും അതുകൊണ്ടാണ് ഒറ്റപ്പാലത്തു നിർത്തി മത്സരിപ്പിച്ചതെന്നും കെ മുരളീധരൻ. സരിന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും മത്സരിപ്പിക്കുമായിരുന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷമതികളായവർ മെട്രോയും കോച്ച് ഫാക്ടറിയും വരുമെന്ന് പ്രതീക്ഷിച്ച്  ശ്രീധരന് വോട്ടു ചെയ്തതു കൊണ്ടാണ് ബിജെപി അയ്യായിരത്തോളം അധിക വോട്ട് കഴിഞ്ഞ തവണ നേടിയത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. ഇവർക്ക് വോട്ട്‌ ചെയ്തിരുന്നവർ മാറി ചിന്തിക്കും.

സുരേഷ് ഗോപിക്ക് മുനമ്പത്തെ ജനങ്ങളോടല്ല താൽപ്പര്യം വഖഫ് ബോർഡിനെ മാന്താനാണ് നിൽക്കുന്നത്. ഇരട്ടക്കൊമ്പൻ ഉള്ളപ്പോൾ ഒറ്റക്കൊമ്പന്റെ ആവശ്യം ഇവിടെയില്ല എന്ന് മോദി പറഞ്ഞു. ഇപ്പോൾ വേഷവിധാനങ്ങൾ മാറി. സ്‌ക്രീനിൽനിന്ന്‌ അദ്ദേഹം ഇറങ്ങിവന്നിട്ടില്ല. പത്മജ മാറിയതുകൊണ്ടാണ് തനിക്ക് തൃശൂരിൽ മത്സരിക്കേണ്ടി വന്നത്. അല്ലെങ്കിൽ വടകരയിൽ എംപിയായാനേ എന്നും-  മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home