28 February Friday

ഗവർണർ മസിൽ പവറുകൊണ്ട്‌ കേന്ദ്രനയം നടപ്പാക്കാൻ ശ്രമിക്കുന്നു; സർക്കാരിന്‌ ഹർജി നൽകാൻ ഗവർണറുടെ അനുവാദം വേണ്ട ‐ കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

മലപ്പുറം > പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകാൻ സംസ്ഥാന സർക്കാരിന്‌ ഗവർണറുടെ അനുവാദം വേണ്ടെന്ന്‌ കെ മുരളീധരൻ എംപി. കോൺഗ്രസ്‌ ഒബിസി വിഭാഗം സംഘടിപ്പിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ മസിൽ പവർ ഉപയോഗിച്ച്‌ കേന്ദ്രനയം നടപ്പാക്കാൻ ശ്രമിക്കുകയാണ്‌.

സ്വന്തം അധികാരം എന്താണെന്ന്‌ ഭരണഘടന വായിച്ച്‌ മനസ്സിലാക്കാൻ അദ്ദേഹം തയ്യാറാകണം. നിയമസഭ പാസാക്കുന്ന ബില്ലിൽ ഒപ്പിടാൻ ഗവർണർ ബാധ്യസ്ഥനാണ്‌. ഭരണഘടനാ വിരുദ്ധമായ നിയമം പാസാക്കിയാൽ അതിനെതിരെ കോടതിയിൽ പോകാൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ ബാധ്യതയുണ്ട്‌. ബ്രിട്ടീഷുകാരുടെ പ്രേതം ഇന്ന്‌ ചില മുൻ ഡിജിപിമാരിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top