21 October Monday
കരുണാകരന്റെ പേരിൽ ട്രസ്‌റ്റ്‌ പാടില്ല

കരാറുകാരന്റെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തി പാർട്ടിയിൽ നിന്ന് പുറത്താക്കണം: കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

കോഴിക്കോട്‌ >  ചെറുപുഴയിൽ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്‌ കെട്ടിടംപണിത കരാറുകാരൻ മരിച്ച സംഭവം സർക്കാർ അന്വേഷിക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. സർക്കാറിന്റെ ഏത് അന്വേഷണത്തിനും പൂർണ്ണ പിന്തുണനൽകും.  

 മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് കൂടി തൃപ്തികരമാകണം അന്വേഷണം. കുറ്റക്കാർ ആരെന്ന് കണ്ടെത്തി അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. വിഷമം അനുഭവിക്കുന്നവരെ സഹായിച്ചിരുന്ന കെ കരുണാകരന്റെ പേരിൽ തുടങ്ങിയ സ്ഥാപനം കാരണം ഇത്തരമൊരു ദുരനുഭവം ഉണ്ടായതിൽ ദു:ഖമുണ്ടെന്നും- കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
 കരുണാകരന്റെ പേരിന് ആരും  കളങ്കം വരുത്തരുത്.  ഇത്തരം സംഘടനകൾ നടത്തുന്ന കാര്യങ്ങളിൽ  കുടുംബത്തിന് ഉത്തരവാദിത്തമില്ല. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രസിഡന്റ്‌ ആയ ഔദ്യോഗിക ട്രസ്റ്റുണ്ട്. ഇനിയാരും കരുണാകരന്റെ പേരുപയോഗിച്ച് സാമ്പത്തിക ഇടപാടും  മുതലെടുപ്പും നടത്തരുത്.  

 പണപ്പിരിവില്ലാതെചാരിറ്റിയാകാം. കരുണാകരന്റെ പേരിൽ ട്രസ്റ്റോ സംരംഭങ്ങളോ ഔദ്യോഗികമല്ലാതെ തുടങ്ങരുതെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടും. മരടിൽ താമസക്കാരെ ഇറക്കിവിടരുത്‌. ഫ്‌ളാറ്റ്‌ നിർമ്മാണത്തിന്‌ അനുമതി നൽകിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. 

 


പ്രധാന വാർത്തകൾ
 Top