23 November Monday

കെ എം ഷാജിയുടെ വീടിന്റെ ദൃശ്യം പകർത്തിയ യുവാക്കൾക്ക് വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
കൽപ്പറ്റ > കെ എം ഷാജിയുടെ കണിയാമ്പറ്റയിലെ തറവാട് വീടിന്റെ ദൃശ്യം റോഡിൽനിന്നും പകർത്തിയ യുവാക്കൾക്കെതിരെ വധഭീഷണി. യുവാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഷാജിയുടെ സഹോദരൻ കെ എം ഫൈസലും മറ്റുള്ളവരും ചേർന്ന് ഭീഷണി മുഴക്കിയെന്ന് അഞ്ചാംമൈൽ കെല്ലൂർ സ്വദേശികളായ ഷമീം വെട്ടൻ, കെ ആഷിഖ് എന്നിവർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യൂത്ത് ലീഗ് പ്രവർത്തകരും ഭീഷണി മുഴക്കുന്നുണ്ട്.
 
അനധികൃത സ്വത്ത് സമ്പാദനം ന്യായീകരിക്കാനായി വയനാട്ടിൽ ദേശീയപാതക്കരുകിൽ തനിക്ക് 11000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടുണ്ടെന്ന് ഷാജി പറഞ്ഞതിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിനായി ഡോരികിൽനിന്നാണ് ഇവർ വീടിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഈ സമയം കണിയാമ്പറ്റ പഞ്ചായത്തിലെ ലീഗ് അംഗംകൂടിയായ ഫൈസലും മറ്റുചിലരും ഇവർക്ക് അരികിലേക്ക് വരുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു.
 
ഷാജിയുടെ കള്ളത്തരം പൊളിയുന്നതിന്റെ ജാള്യത മറക്കാനായി ഫൈസൽ പിന്നീട് യുവാക്കൾക്കെതിരെ പരാതി നൽകി. വീട്ടിൽ അതിക്രമിച്ചുകയറിഎന്നും മറ്റുമായിരുന്നു പരാതി. ഇത് മാധ്യമങ്ങൾ അപ്പാടെ വിഴുങ്ങുകയും യുവാക്കൾക്കെതിരെ വാർത്ത നൽകുകയും ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top