04 December Friday

കെ എം ഷാജിയുടെ കോഴ; എൻഫോഴ്‌സ്‌മെന്റ്‌ കെ പി എ മജീദിന്റെ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

കോഴിക്കോട്‌ > കെ എം ഷാജി എംഎൽഎ  ഉൾപ്പെട്ട പ്ലസ‌്ടുകോഴ വിവാദത്തിൽ മുസ്ലീംലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെയും കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയെയും എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് ചോദ്യം ചെയ‌്തു. കെ എം ഷാജിയെ ചോദ്യം ചെയ്യുന്നതിന‌് മുന്നോടിയായാണ‌് മജീദിനെയുൾപ്പെടെ വിളിച്ചുവരുത്തിയത‌്. നവംബർ പത്തിനാണ‌് ഷാജിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത‌്. കോഴ ആരോപണത്തിൽ ഇതാദ്യമായാണ‌് ഒരു രാഷ‌്ട്രീയ പാർട്ടിയുടെ നേതാവ‌് ഇഡിയുടെ ചോദ്യം ചെയ്യലിന‌് വിധേയനാകുന്നത‌്.

അഴീക്കോട‌് പ്ലസ‌്ടു സ‌്കൂൾ മാനേജ‌്മെന്റിൽ നിന്ന‌്ഷാ ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ‌് ആക്ഷേപം. മുസ്ലീംലീഗ‌് പ്രവർത്തകനായ നൗഷാദ‌് പൂതപ്പാറ സംസ്ഥാന നേതൃത്വത്തിന‌് നൽകിയ പരാതിയിൽ നടപടികളൊന്നുമുണ്ടായില്ല. ഇതിന്റെ കാരണമാണ‌് ഇഡി പ്രധാനമായും ചോദിച്ചത‌്. കോഴയുടെ വിഹിതം വിഹിതം ലീഗ‌് നേതൃത്വത്തിന‌് ലഭിച്ചെന്ന ആരോപണവുമുണ്ടായിരുന്നു. ഇത‌് സംബന്ധിച്ച ചോദ്യങ്ങൾക്കും മജീ‌ദ‌് മറുപടി പറയേണ്ടി വന്നു.

ചൊവ്വാഴ‌്ച പകൽ രണ്ടരയോടെയാണ‌് മജീദ‌് ഇഡിയുടെ കോഴിക്കോട‌് യൂണിറ്റ‌് ഓഫീസിൽ ഹാജരായത‌്. ചോദ്യംചെയ്യൽ രാത്രിവരെ തുടർന്നു.

ജില്ലാ സെക്രട്ടറി അബ്ദുൾകരീം ചേലേരിയെ രാവിലെയാണ‌് ചോദ്യം ചെയ‌്തത‌്. പത്തിന‌ാരംഭിച്ച‌് പകൽ രണ്ടുവരെ നീണ്ടു. പാർടിക്ക‌് ബന്ധവുമില്ലെന്ന‌് ചോദ്യംചെയ്യൽ കഴിഞ്ഞ‌് പുറത്തിറങ്ങിയ അബ്ദുൾകരീം മാധ്യമങ്ങളോട‌് പറഞ്ഞു.

2014ൽ പ്ലസ‌്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ‌് ആരോപണമുയർന്നത‌്.  ഓഫീസ‌് നിർമാണത്തിന‌് പണം നൽകണമെന്ന‌് പ്രാദേശിക ലീഗ‌് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഒരു അധ്യാപകനെ നിയമിക്കുമ്പോൾ കിട്ടുന്ന പണമായിരുന്നു ചോദിച്ചത‌്. ഇത‌് ഷാജി ഇടപെട്ട‌് തടഞ്ഞു. ട്രസ‌്റ്റ‌് നടത്തുന്ന സ‌്കൂളിൽ നിന്ന‌് പണംവാങ്ങരുതെന്നായിരുന്നു എംഎൽഎയുടെ നിർദേശം. എന്നാൽ, മാനേജ‌്മെന്റ‌് അവതരിപ്പിച്ച കണക്കിൽ ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയതായുണ്ട‌്. ഇത‌് ലീഗിൽ ചർച്ചയായതോടെയാണ‌് നൗഷാദ‌് പരാതി നൽകിയത‌്. സിപിഐ എം നേതാവായ കുടുവൻ പത്മനാഭൻ നൽകിയ പരാതിയിൽ ഷാജിക്കെതിരെ വിജിലൻസ‌് അന്വേഷണവും നടക്കുന്നുണ്ട‌്. ഇതിനിടെയാണ‌് ഇഡി അന്വേഷണം ഏറ്റെടുത്തത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top