22 October Tuesday

കെ എം ബഷീറിന്റെ മൃതദേഹം പൊതുദർശനത്തിന്‌ പ്രസ്‌ക്ലബ്ബിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

തിരുവനന്തപുരം> കാറിടിച്ച്‌ മരിച്ച സിറാജ്‌ ബ്യൂറോ ചീഫ്‌ കെ എം ബഷീറിന്റെ  മൃതദേഹം ഉച്ചക്ക്‌ ഒരുമണിക്ക്‌ പ്രസ്‌ക്ലബ്ബിൽ പൊതുദർശനത്തിന്‌ വെക്കും. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി പോസ്റ്റ്മോർട്ടം തുടങ്ങി.

12 മണിക്ക് കുമാരപുരം പള്ളിയിൽ എത്തിച്ച ശേഷമാണ്‌ പ്രസ് ക്ലബ്ബിൽ കൊണ്ടുവരിക. തുടർന്ന്‌  തിരൂരേക്ക്‌ കൊണ്ടുപോകും.  വടകര നടുവണ്ണൂർ ജുമാ അത്ത്‌ ഖബറിസ്‌ഥാനിലാണ്‌  കബറടക്കം.

ഇന്ന്‌ പുലർച്ചെയാണ്‌ ഐഎഎസ്‌ ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച്‌ ഓടിച്ച കാറിടിച്ച്‌ ബഷീർ മരിച്ചത്‌.
 


പ്രധാന വാർത്തകൾ
 Top