20 October Tuesday

കള്ളപ്പേരിൽ കോവിഡ് പരിശോധന; കെഎസ്‌‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

തിരുവനന്തപുരം > കെഎസ്‌യു സംസ്ഥാന പസിഡന്റ് കെ എം അഭിജിത്ത് കളളപേരിൽ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോപണം. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസിലും കെ എം അഭി എന്ന പേരിലുമാണ് അഭിജിത്ത് പരിശോധന നടത്തിയത്.

പരിശോധനാഫലം പോസ്റ്റീവ് എന്നറിഞ്ഞപ്പോൾ അഭിജിത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറി. സംഭവത്തിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി.

48 പേരെ പരിശോധിച്ചതിൽ 19 പേർക്കാണ് പോത്തൻകോട് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പ്ലാമൂട് വാർഡിൽ കൊവിഡ് സ്ഥീരീകരിച്ച മൂന്ന് പേരിൽ കെ എം അബി, തിരുവോണം എന്ന മേൽവിലാസത്തിൽ എത്തിയയാളെ പരിശോധനയ്ക്ക് ശേഷം കാണാതായി. 

ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്നും, സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വ്യാജപേരിൽ എത്തിച്ചതാണ് ഇതെന്നും കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതിന് നടപടിയെടുക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നടത്തിയ നിരവധി സമരങ്ങളിൽ അഭിജിത്ത് പങ്കെടുത്തിരുന്നു. ഇയാളുടെ സമ്പർക്ക ലിസ്റ്റ് കണ്ടെത്തുക എന്നതും ബുദ്ധിമുട്ടായിരിക്കും.

അതേസമയം താന്‍ പരിശോധന നടത്തിയെന്നും പരിശോധനയ്ക്ക് നല്‍കിയ വിലാസത്തില്‍ തന്നെയാണ് താന്‍ ക്വറന്റൈന്‍ ഇരിക്കുന്നതെന്നുമാണ് അഭിജിത്ത് വിശദീകരിച്ചത്.എന്നാല്‍ വ്യാജ പേര് നല്‍കിയതിനെ കുറിച്ച് അഭിജിത് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.  നിരവധി പേരുമായി അഭിജിത്ത് സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്‌.  എന്നിട്ടും തനിക്ക് രോഗം സ്ഥിരീകരിച്ചതായി അഭിജിത്ത് മാധ്യമങ്ങള്‍ വഴിയോ ഫേസ്ബുക്ക് വഴിയോ അറിയിച്ചിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top