കണ്ണൂർ > കണ്ണൂർ ചെറുപുഴയിൽ കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റുചെയ്തു. കെപിസിസി നിർവാഹക സമിതി അംഗമായ കെ കുഞ്ഞിക്കൃഷ്ണൻ നായർ, ട്രസ്റ്റ് സെക്രട്ടറി റോഷി ജോസ്, ട്രഷറർ പി വി അബ്ദുൾ സലിം, സി ഡി സ്കറിയ, ജെ സെബാസ്റ്റ്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിരിച്ചെടുത്ത 30ലക്ഷം രൂപയിൽ തിരിമറി കാണിച്ചെന്ന് ആരോപിച്ച് രണ്ട് ഡയറക്ടർ ബോർഡ് അംഗങ്ങൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
കരാറുകാരന്റെ മരണത്തിൽ നിയമോപദേശം തേടിയ ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുകയെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ സ്മാരക ട്രസ്റ്റ് ആശുപത്രി കെട്ടിടം നിർമിച്ച വകയിൽ 1.34 കോടി രൂപ ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരനായ ജോസഫിനെ സെപ്തംബർ അഞ്ചിന് ആശുപത്രിയുടെ മുകളിലത്തെ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പണം നൽകാതെ വഞ്ചിച്ചവരാണ് മരണത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..