22 August Thursday

സോനമോൾക്ക്‌ കാഴ്‌ച തിരിച്ചുകിട്ടി; സർക്കാർ ഒപ്പമുണ്ടെന്ന്‌ മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോൾക്ക്‌ കാഴ്‌ച പൂർണമായും തിരിച്ചുകിട്ടി. മന്ത്രി കെ കെ ശൈലജയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്‌. മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌:

ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാർത്ത നാം ഏവരും സോഷ്യൽ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ സർക്കാരിന്റെ വി കെയർ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂർത്തിയായി. കാഴ്ച പൂർണ്ണമായും തിരിച്ചുകിട്ടി.

 


പ്രധാന വാർത്തകൾ
 Top