27 November Sunday
കെ ജയകുമാറിന് ഇന്ന് സപ്തതി

അടുത്ത ലക്ഷ്യം കലാമൂല്യമുള്ളൊരു സിനിമ : കെ ജയകുമാർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


തിരുവനന്തപുരം
പണ്ഡിതൻ, കവി, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് ഇന്ന് സപ്തതി. എല്ലാ അർഥത്തിലും ബഹുമുഖ പ്രതിഭ. എഴുപതാം ജന്മദിനത്തിന് പ്രത്യേക പരിപാടികളില്ലെങ്കിലും  ജീവിതസായാഹ്നം കൂടുതൽ സർ​ഗാത്മകമാക്കാൻ എല്ലാ പദ്ധതിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. അധികം വൈകാതെ സാധാരണക്കാരുടെ ജീവിതം പ്രമേയമാകുന്ന കലാമൂല്യമുള്ളൊരു സിനിമ എഴുതി സംവിധാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മൂന്ന് കഥകൾ മനസ്സിലുണ്ട്. അധികം വൈകാതെ സിനിമയുടെ പ്രാരംഭ നടപടികൾ ആരംഭിക്കും. സിനിമാക്കാർ ഇതുവരെ കടന്നുചെല്ലാത്ത സാധാരണക്കാരുടെ വിഷയങ്ങളായിരിക്കും പ്രമേയം. ഔദ്യോ​ഗിക ജീവിതത്തിനിടെയുണ്ടായ പല അനുഭവങ്ങളും അതിലുണ്ടാകുമെന്നും ജയകുമാർ പറഞ്ഞു.

എഴുപതുപേർ ജയകുമാറിനെക്കുറിച്ചെഴുതിയ കുറിപ്പുകൾ ചേർത്തുവച്ച് കവി സെബാസ്റ്റ്യൻ തയ്യാറാക്കിയ പുസ്‌തകത്തിന്റെ പ്രകാശനവും ചിത്രപ്രദർശനവും വ്യാഴാഴ്ച  ഭാരത്‌ഭവനിൽ നടത്താനിരുന്നെങ്കിലും  കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്ന് മാറ്റി. 1952 ഒക്‌ടോബർ ആറിന് ചലച്ചിത്ര സംവിധായകൻ എം കൃഷ്‌ണൻ നായരുടെയും സുലോചനാദേവിയുടെയും മകനായാണ് ജനനം. മലയാള സർവകലാശാല വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്. നിലവിൽ ഐഎംജി ഡയറക്‌ടറാണ്.

കോടിയേരിയുടേത് 
നികത്താനാകാത്ത നഷ്ടം
പലമന്ത്രിമാർക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും സ്വതന്ത്രമായും ക്രിയാത്മകമായും ഉദ്യോ​ഗസ്ഥർക്ക് ജോലി ചെയ്യാൻ അവസരമൊരുക്കിയ മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കെ ജയകുമാർ പറഞ്ഞു. താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളായിരുന്നു അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top