20 September Friday

ടെലിക്കോം മേഖലയിലെ ജനകീയ ബദലാണ് കെ ഫോണ്‍; നാടിന്റെയാകെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

തിരുവനന്തപുരം> ഇന്റര്‍നെറ്റ് പൗരാവകാശമാക്കി വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കുതിപ്പിന് ചുവടുവയ്പ്പാകുന്ന കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.വൈകിട്ട് നാലിന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് ഉദ്ഘാ
ടനം നടന്നത്.

എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും  കണക്ഷന്‍ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.  എല്ലാവരും റിയല്‍ കേരള സ്‌റ്റോറിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.ടെലിക്കോം മേഖലയിലെ ജനകീയ ബദലാണ് കെ ഫോണ്‍.  നാടിന്റെയാകെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തിന്‌റെ ഐടി മേഖല സമാനതകളില്ലാത്ത നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു 

മറ്റെല്ലാ അസമത്വങ്ങള്‍ക്കും കടിഞ്ഞാണിട്ടപോലെ ഡിജിറ്റല്‍ അന്തരത്തിനും കെ ഫോണിലൂടെ കേരളം അന്ത്യം കുറിക്കും.ഉദ്ഘാടനത്തിനൊപ്പം സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ ജനകീയ ആഘോഷവും നടക്കും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top