14 November Thursday

ലൈംഗിക പീഡനം: കെ സി വേണുഗോപാലിനെതിരെ വീണ്ടും ഹര്‍ജി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

കൊച്ചി > എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാലിനെതിരായ പരാതിയിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ നിയമനടപടി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് പ്രകാരം നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ വസതിയില്‍ വെച്ച് 2012 മെയ് 24ന് കെ സി വേണുഗോപാല്‍ ബലാത്സഗം ചെയ്തെന്നാണ് ഇര ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 376, എന്നീ വകുപ്പുകള്‍ പ്രകാരവും കേരള പൊലിസ് ആക്ടിലെ 120ാം വകുപ്പു പ്രകാരവും കേസെടുത്തു. ഈ കേസിന്റെ അന്വേഷണം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജി പറയുന്നു. 


പ്രധാന വാർത്തകൾ
 Top