27 May Monday

ഉദ‌്ഘാടകനായെത്തിയ കെ ബാബുവിനെ അണികൾ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

തൃപ്പൂണിത്തുറ

യുഡിഎഫ് ബൂത്ത്തല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെ ബാബുവിനെ അണികൾ തടഞ്ഞു. ബാർ കോഴ കേസിൽപ്പെട്ടയാൾ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട എന്ന് അണികൾ പറഞ്ഞതോടെയാണ് പ്രശ്നമായത്. മൂന്ന് ബൂത്ത് കമ്മിറ്റികൾ ചേർന്ന‌് ഉദയംപേരൂർ ആമേടയിൽ നടത്തിയ പൊതുസമ്മേളനത്തിലാണ്  കെ ബാബുവിനെതിരെ നേതാക്കളും അണികളും രംഗത്തുവന്നത്. 
 
കുറച്ചുനാളായി രാഷ‌്ട്രീയ പുനഃപ്രവേശം നടത്താൻ കെ ബാബു സമ്മേളനങ്ങൾ ഹൈജാക്ക് ചെയ്യുന്നതായി നേതാക്കളും അണികളും പരാതിപ്പെട്ടിരുന്നു.  കോഴപ്പണം ഉപയോഗിച്ച് തിരിച്ചുവരവിന് ശ്രമിക്കുന്നുവെന്നായിരുന്നു നേതാക്കളുടെ പരാതി. ആമേടയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യണമെന്ന് നിർബന്ധം പിടിച്ചാണ്  കെ ബാബു എത്തിയത്.

എന്നാൽ, നേതാക്കൾ രഹസ്യമായി ധാരണ ഉണ്ടാക്കിയെങ്കിലും അണികൾ അനുവദിച്ചില്ല. പ്രതിഷേധം കനക്കുമെന്ന‌് ഉറപ്പായതോടെ എൻ വേണു ഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ ബി സാബുവും സംസാരിച്ചു. ഇതിനുശേഷമാണ‌് കെ ബാബുവിന്  അവസരം നൽകിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top