11 December Wednesday

പവർ ഗ്രൂപ്പുള്ളതായി 
അറിയില്ല: മന്ത്രി 
കെ ബി ഗണേഷ്‌കുമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


കൊല്ലം
മലയാള സിനിമാമേഖലയിൽ പവർ ഗ്രൂപ്പുള്ളതായി അറിയില്ലെന്ന്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ. പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിസഭാംഗമായ നടനുണ്ടെന്ന്‌ സംവിധായകൻ വിനയൻ പറഞ്ഞതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമാ സംഘടന ആത്മയുടെ പ്രസിഡന്റ്‌ ഞാനാണ്‌. ഒരുനടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ല. തന്നെയും പല സിനിമകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്‌. ചിലർ പുരയ്ക്ക് തീപിടിച്ചപ്പോൾ വാഴവെട്ടാൻ നടക്കുകയാണ്‌. ജസ്‌റ്റിസ്‌ ഹേമ കമീഷൻ റിപ്പോർട്ടിൽ പരാതിക്കാരുടെയോ ആരോപണവിധേയരുടെയോ പേരില്ലാത്തതിനാൽ വ്യക്തിപരമായ ചർച്ചയ്ക്കില്ല. റിപ്പോർട്ടിൽ പരാതികളെക്കുറിച്ച്‌ പരാമർശം ഉണ്ടെങ്കിലും ആരും തന്നോട്‌ പരാതി പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ അപ്പോൾ പ്രതികരിച്ചേനെ. റിപ്പോർട്ട് പുറത്തുവന്നത്‌ നല്ലതാണ്.  സാംസ്കാരിക മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് വേണ്ട തുടർനടപടികൾ സ്വീകരിക്കും. 

പ്രൊഡ്യൂസേഴ്സ് സംഘടന ആലോചിക്കേണ്ട ഏറെക്കാര്യങ്ങൾ സിനിമാമേഖലയിലുണ്ട്‌. സെറ്റുകളിൽ അസൗകര്യങ്ങൾ ഏറെയാണ്‌. എന്നാൽ, ഇക്കാര്യം പറഞ്ഞ്‌ ആളുകളെ ആക്ഷേപിക്കുന്നതിന് തയ്യാറല്ലെന്നും മന്ത്രി   പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top