16 August Sunday

കൊച്ചിൻ ഡ്യൂട്ടി ഫ്രീ മെഗാ സമ്മാനം ജസ്റ്റിൻ ജോസിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

കൊച്ചിൻ ഡ്യൂട്ടി ഫ്രി മെഗാ സമ്മാനപദ്ധതിയ്ക്കായി കസ്റ്റംസ് ജോയിന്റ് കമ്മിഷണർ വസന്ത് കേശവൻ നറുക്കെടുപ്പ് നടത്തുന്നു.

കൊച്ചി>  അന്താരാഷ്ട്ര വിമാനത്താവള ഡ്യൂട്ടി ഫ്രീ മെഗാ സമ്മാന പദ്ധതി വിജയിയെ പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിജയി, ജസ്റ്റിൻ ജോസിന് (പ്ലോട്ട് നമ്പർ 255, ഗാന്ധി നഗർ, കടവന്ത്ര) മെഗാ സമ്മാനമായ എം.ജി.ഹെക്ടർ കാർ സമ്മാനമായി ലഭിക്കും.

കസ്റ്റംസ് ജോയിന്റ് കമ്മിഷണർ വസന്ത് കേശവൻ നറുക്കെടുപ്പ് നിർവഹിച്ചു. അസിസ്റ്റന്റ് കമ്മിഷണർമാരായ റോമി പൈനാടത്ത്, ഹജോങ്, ഡ്യൂട്ടി ഫ്രീ ഡെപ്യൂട്ടി ജനറൽ മാനേജർ ജേക്കബ് ടി.എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റ്-നവമ്പർ സീസണിൽ ഡ്യൂട്ടി ഫ്രീയിൽ നിന്ന് ആറായിരം രൂപയിൽ കൂടുതൽ തുകയക്ക് ഷോപ്പിങ് നടത്തിയവർക്കായാണ് നറുക്കെടുപ്പ് നടത്തിയത്.

കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെ ക്രിസ്മസ്-ന്യൂ ഇയർ സമ്മാന പദ്ധതി നടന്നുവരികയാണ്. വിജയിക്ക് 25 പവൻ സ്വർണം സമ്മാനമായി ലഭിക്കും.
 



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top