26 March Sunday

ജസ്‌‌റ്റിസ്‌ കെ വിനോദ്‌ ചന്ദ്രനെ പട്‌നാ ഹൈക്കോടതി ചീഫ്‌ ജസ്‌‌റ്റിസായി നിയമിക്കണമെന്ന്‌ കൊളീജിയം

സ്വന്തം ലേഖകൻUpdated: Wednesday Feb 8, 2023

ന്യൂഡൽഹി> മലയാളിയായ ജസ്‌റ്റിസ്‌ കെ വിനോദ്‌ചന്ദ്രനെ പട്‌നാഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായി നിയമിക്കാമെന്ന്‌ സുപ്രീംകോടതി കൊളീജിയം ശുപാർശ. ഡിസംബറിൽ ജസ്‌‌റ്റിസ്‌ വിനോദ്‌ ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി നിയമിക്കാമെന്ന്‌ കൊളീജിയം ശുപാർശ ചെയ്‌തിരുന്നു. ഈ ശുപാർശ പിൻവലിച്ചാണ്‌ അദ്ദേഹത്തെ പട്‌നാ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി നിയമിക്കാമെന്ന പുതിയ ശുപാർശ കൈമാറിയിരിക്കുന്നത്‌.

പട്‌നാ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്ന സഞ്‌ജയ്‌ കരോൾ സുപ്രീംകോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ട സാഹചര്യത്തിലാണ്‌ കൊളീജിയത്തിന്റെ പുതിയ ശുപാർശ. കേരളാ ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്‌ജിയായ ജസ്‌റ്റിസ്‌ വിനോദ്‌ചന്ദ്രൻ പട്‌നാ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകുന്നതാണ്‌ ഉചിതമെന്ന്‌ പുതിയ ശുപാർശയിൽ കൊളീജിയം വിശദീകരിച്ചു.

2011 നവംബറിൽ കേരളാ ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി നിയമിതനായ ജസ്‌റ്റിസ്‌ വിനോദ്‌ ചന്ദ്രൻ 2013 ജൂണിലാണ്‌ സ്ഥിരം ജഡ്‌ജിയായി ഉയർത്തപ്പെട്ടത്‌. രാജസ്ഥാൻ ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജിയായ ജസ്‌റ്റിസ്‌ സന്ദീപ്‌ മെഹ്തയെ ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കാമെന്നും കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top