15 December Sunday

ജസ്റ്റിസ് നാരായണക്കുറുപ്പ് പീരുമേട് ജയിലും താലുക്കാശുപത്രിയും സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ജസ്റ്റിസ് .നാരായണക്കുറുപ്പ് പീരുമേട് ജയിലും താലുക്കാശുപത്രിയും സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നു

ഏലപ്പാറ >
നെടുംങ്കണ്ടം പൊലീസ് കസ്റ്റഡി മരണം അന്വേഷിയ്ക്കുന്ന ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് .നാരായണക്കുറുപ്പ് പീരുമേട് ജയിലും താലുക്കാശുപത്രിയും സന്ദർശിച്ചു. അതീവ അവശ നിലയിലാണ് രാജ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അതിനനുസരിച്ചുള്ള  പരിഗണന ലഭിച്ചി. നെഞ്ചിന്റെ എക്സ് റെ എടുത്തിട്ടില്ല. ഒടിവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്ല. ഒരു സാധാരണ കേസായി ഒപിയില്‍ പരിശോധിക്കുകയായിരുന്നു. മരണം സംഭവിച്ചതിന് കാരണം മർദ്ദനമെന്നാണ് പ്രാഥമിക നിഗമനം. താലുക്കാശുപത്രിയിൽ സംഭവ ദിവസങ്ങളിൽ സേവനത്തിൽ ഉണ്ടായിരുന്ന ഡോക്ടർമാരുടെ പക്കൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. മതിയായ ചികിത്സയും രാജ്കുമാറിന് ലഭിച്ചിട്ടില്ലെന്നാണ്  മനസിലാക്കുന്നത്.
 
ജയിലിലെ സി.സി.ടി.വി ക്യാമറ പരിശോധിച കമ്മിഷൻ രാജ് കുമാർ തീർത്തും അവശനായിരുന്ന ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കുമെന്നു വ്യക്തമാക്കി. മുളക്, പ്രയോഗം, പച്ച ഈർക്കലി, കമ്പിവടി കൊണ്ടുള്ള മർദ്ദനം ഇതെല്ലാം പരിശോധിക്കണം. വിണ്ടും പോസ്റ്റ്മോർട്ടം നടത്തണം എന്ന ഉറച്ച നിലാപാടാണ് സ്വീകരിക്കുന്നത്. സഹതടവുകാർ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചാൽ വലിയ കുറ്റമാണ് പൊലീസും അശുപത്രി അധികൃതരും കാട്ടിയത്.  മൃതശരിരം പുറത്തെടുക്കാൻ ഉള്ള നടപടികൾ ഉടൻ അരംഭിക്കും ശനിയാഴ്ച 10 മുതൽ ഒരു മണി വരെ സന്ദർശനം നടത്തിയശേഷം അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങി.

 


പ്രധാന വാർത്തകൾ
 Top