20 February Wednesday

ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് ശബരിമല യുവതി പ്രവേശന വിധി കാണിക്കുന്നത്: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ന്യൂഡൽഹി> 2018ൽ സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള ചരിത്ര വിധികളിൽ ഒന്നാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന‌് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് വിധി കാണിക്കുന്നത‌്. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പ്രഥമ ലോഏഷ്യ മനുഷ്യ അവകാശ കോൺഫെറൻസിൽ പങ്കെടുത്തുകൊണ്ട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃ പരിശോധന ഹർജികൾ പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആണ് ജസ്റ്റിസ് ചന്ദ്രചൂഡ്. 

സുപ്രീംകോടതിയെ സംബന്ധിച്ച‌് 2018 ഒരു നാഴികകല്ലാണ‌്. സാമൂഹ്യനീതിയും ലിംഗനീതിയും അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി വിധികൾ വന്നിട്ടുള്ള  വർഷമാണ‌ിത‌്. ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാൻ നമ്മുടെ കോടതി അനുമതി നൽകി. നേരത്തെ ആർത്തവ പ്രായത്തിൽ ഉള്ള യുവതികൾക്ക് അവിടെ പ്രവേശന വിലക്ക് ഉണ്ടായിരുന്നു. വിധി ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് കാണിക്കുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റ അവകാശമെന്നത്, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സ്ത്രീകള്‍ക്ക‌് ഭരണഘടന ഉറപ്പുതരുന്ന 14,15 വകുപ്പുകള്‍ക്ക് ബാധകമായി മാത്രം നിലനില്‍ക്കുന്നതാണെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ശബരിമല  മത സ്വാതന്ത്രമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് വിധേയമാണ്. ശബരിമല ക്ഷേത്ര കേസിൽ പ്രതികരിച്ച ഭരണഘടനയുടെ വിമോചനസ്വഭാവത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 14 ഉം 15 ഉം പ്രകാരമുള്ള ഒരു സ്ത്രീയുടെ അവകാശങ്ങളിൽ നിന്ന് വേർപെട്ട് കഴിയുന്ന ഒറ്റപ്പെടൽ അവകാശമല്ല അത്.

പുനഃപരിശോധന ഹർജികളിൽ ജുഡീഷ്യൽ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെയാണ് വാദംകേട്ട ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ചന്ദ്രചൂഡ് യുവതി പ്രവേശനത്തിന് അനുമതി നൽകികൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ചരിത്ര വിധി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
 


പ്രധാന വാർത്തകൾ
 Top