28 September Wednesday

'ഓരോ തവണയും മാപ്പെഴുതി കൊടുത്തിട്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി'; സവര്‍ക്കറെക്കുറിച്ച് ജെ ആര്‍ പത്മകുമാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2017

കൊച്ചി > ആര്‍എസ്എസ് നേതാവ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയത് വീണ്ടും സമരം ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്ന് ബിജെപി നേതാവ്  ജെ ആര്‍ പത്മകുമാര്‍. ഒന്നല്ല ആറ് തവണ സവര്‍ക്കര്‍ മാപ്പെഴുതി നല്‍കിയെന്നും പത്മകുമാര്‍ പറയുന്നു. ന്യൂസ് 18, മനോരമ ചാനലുകളില്‍ നടന്ന ചര്‍ച്ചകളിലാണ് ബിജെപി നേതാവിന്റെ പുതിയ വാദങ്ങള്‍.

ആറ് തവണ മാപ്പെഴുതി നല്‍കിയ സവര്‍ക്കര്‍ പുറത്തിറങ്ങി സ്വാതന്ത്ര്യ പോരാട്ടം തുടരുകയായിരുന്നുവെന്ന് ന്യൂസ് 18 പ്രൈംടൈം ഡിബേറ്റില്‍ പത്മകുമാര്‍ വാദിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തെന്ന പേരില്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച നേതാവ്  ഏത് സംഘടനയിലാണെന്ന മനോരമ കൗണ്ടര്‍ പോയിന്റിലെ അവതാരികയുടെ ചോദ്യത്തിനും പത്മകുമാര്‍ ഇതേ ഉത്തരം ആവര്‍ത്തിച്ചു. സവര്‍ക്കറുടെ ജീവിതദൗദ്യമായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമെന്നും പത്മകുമാര്‍ ന്യായീകരിച്ചു.
'ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യരുത്, മുസ്ലീങ്ങളെ കൊല്ലണം' സവര്‍ക്കര്‍ ചന്ദ്രശേഖര്‍ ആസാദിന് പണം വാഗ്ദാനം ചെയ്തതായി രേഖകള്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top