22 October Tuesday

ജോസ് കെ മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ: തീരുമാനം ബദൽ സംസ്ഥാന സമിതി യോഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

കോട്ടയം> കേരളാ കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. പാർട്ടി സെക്രട്ടറി കെ ഐ ആന്റണി വിളിച്ചു ചേർത്ത ബദൽ സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. 8 ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തപ്പോൾ മുതിർന്ന നേതാവ് സി എഫ് തോമസ് യോഗത്തിൽ പങ്കെടുത്തില്ല.

മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്റ്റിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശത്തെ സമിതി ഒന്നാകെ പിന്താങ്ങുകയായിരുന്നു. മുന്നോട്ടുള്ള യാത്രയില്‍ മാണി സാര്‍ ഒപ്പമുണ്ടെന്ന് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ ജോസ് കെ മാണി പറഞ്ഞു. മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പു നൽകി.

അതേസമയം, ജോസ് കെ മാണി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നവര്‍ സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന അവസ്ഥയാണ് വിളിച്ചു വരുത്തുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു. യോഗം ഭരണഘടനാവിരുദ്ധമാണ്. ഇതില്‍ പങ്കെടുക്കരുതെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് ആരെങ്കിലും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അവര്‍ തിരിച്ചു വരും.


പ്രധാന വാർത്തകൾ
 Top