23 January Sunday

ജോജുവിന്റെ കാർ തകർക്കൽ: കോൺഗ്രസ്‌ പ്രവർത്തകന്‌ ജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021


കൊച്ചി
ദേശീയപാത ഉപരോധിച്ച്‌ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺഗ്രസ്‌ പ്രവർത്തകൻ പി ജി ജോസഫിന്‌ ജാമ്യമില്ല. കേസിൽ ഒടുവിൽ കീഴടങ്ങിയ പി വൈ ഷാജഹാൻ, അരുൺ വർഗീസ്‌ എന്നിവർക്ക്‌ ജില്ലാ ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി ജാമ്യമനുവദിച്ചു. പി ജി ജോസഫിന്റെ ജാമ്യാപേക്ഷ ഇത്‌ രണ്ടാംവട്ടമാണ്‌ കോടതി മാറ്റിയത്‌.   കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ എട്ടു പ്രതികളാണുള്ളത്‌. പി ജി ജോസഫാണ്‌ ആദ്യം  പിടിയിലായത്‌. മറ്റൊരു പ്രതി ഷെരീഫ്‌ വാഴക്കാലയും തുടർന്ന്‌ അറസ്‌റ്റിലായി. ടോണി ചമ്മണി ഉൾപ്പെടെ മറ്റു ആറ്‌ പ്രതികൾ ഒരാഴ്‌ചയോളം ഒളിവിലായിരുന്നു.  ഒത്തുതീർപ്പ്‌ നീക്കം പരാജയപ്പെട്ടതോടെ നാലുപേർ മരട്‌ പൊലീസിൽ കീഴടങ്ങി.   37,500 രൂപ വീതം കെട്ടിവച്ചാണ്‌  ജാമ്യത്തിലിറങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top