22 October Tuesday

കെഎസ്‌‌‌‌യു-എംഎസ്എഫ് ക്രൂരതയുടെ ഇര; ജോബി ആന്‍ഡ്രൂസ് ഓര്‍മ്മയായിട്ട് 27 വര്‍ഷം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കൊല്ലം > കേരളത്തിലെ ക്യാമ്പസുകളെ കൊലക്കളമാക്കിയ കെഎസ്‌‌യു ഭീകരതയുടെ ഇരയായി ജോബി ആന്‍ഡ്രൂസ് എന്ന വിദ്യാര്‍ത്ഥി ഓര്‍മ്മയായിട്ട് 27 വര്‍ഷം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും കോഴിക്കോട് താമരശേരി എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറിയുമായിരുന്നു ജോബി ആന്‍ഡ്രൂസ്.

1992ല്‍ എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ പ്രചരണജാഥയ്ക്ക് താമരശേരി ഹൈസ്‌കൂളില്‍ നല്‍കിയ സ്വീകരണത്തിനുനേരെ എംഎസ്എഫ്-കെഎസ്‌‌യു ക്രിമിനലുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജോബിയെ കല്ലെറിഞ്ഞാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ദേഹമാസകലം പരിക്കേറ്റ് താഴെവീണ ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. 19 വയസ്സായിരുന്നു അന്ന് ജോബിയുടെ പ്രായം.

രക്തസാക്ഷിദിനത്തില്‍ ആക്രമിച്ചാണ് എംഎസ്എഫ്-- -കെഎസ്യു അക്രമിസംഘം  ജോബിയെ കല്ലെറിഞ്ഞുകൊന്നത്. വൈകിട്ട് നാലിന് എസ്എഫ്‌ഐ  നേതൃത്വത്തില്‍ പത്തനാപുരം ടൗണ്‍ കേന്ദ്രീകരിച്ച്   വിദ്യാര്‍ഥി  റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് ഉദ്ഘാടനംചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top