14 August Friday

ശൂന്യം പാട്ടിന്റെ ‘കൈതോല പായ’

വി സെയ്‌ത്‌Updated: Sunday Aug 2, 2020

എടപ്പാൾ
താരാട്ടുപോലെ മലയാളിയുടെ കാതുകളിൽ പെയ്തിറങ്ങിയ സ്വരമായിരുന്നു ജിതേഷ്‌ കക്കിടിപ്പുറത്തിന്റേത്‌. അനുഭവങ്ങളുടെ ചൂളയിൽനിന്ന്‌ പിറവിയെടുത്ത ഉള്ളുനിറഞ്ഞ വരികൾ ശ്രോതാക്കൾ നെഞ്ചേറ്റി. ആസ്വാദകരെ ദുഃഖത്തിലാഴ്‌ത്തി ആ നാടൻപാട്ടിന്റെ പ്രവാഹം നിലച്ചു.

 ‘കൈതോല പായ വിരിച്ച്‌...’ വേദികളിൽ നിറഞ്ഞപ്പോഴും രചയിതാവിനെ ആർക്കും അറിയില്ലായിരുന്നു. കാതുകുത്ത്‌ കല്യാണം ഇതിവൃത്തമാക്കിയുള്ള ഈ പാട്ട്‌ 1992ലാണ് പിറവിയെടുക്കുന്നത്. സഹോദരീപുത്രി ശ്രുതിയുടെ കാതുകുത്ത് കല്യാണത്തിൽനിന്നാണ്‌‌ ഇതിന്റെ ആശയം ജിതേഷിന്‌ കിട്ടിയത്‌. ഗാനം പുറത്തിറങ്ങി 26 വർഷങ്ങൾക്കുശേഷമാണ് ജിതേഷാണ് രചയിതാവെന്ന് അറിയുന്നത്. പിന്നീട്‌ ഗാനമേളകളിലും റിയാലിറ്റി ഷോകളിലും നാടൻപാട്ടുകാർ ഇതേറ്റെടുത്തു. ആൽബങ്ങളിലും ആഘോഷിച്ചു. പക്ഷേ, ഒരിടത്തും ജിതേഷ് എന്ന രചയിതാവിന്റെ പേര് ഉണ്ടായിരുന്നില്ല.

എന്നിട്ടും അദ്ദേഹം തളർന്നില്ല.  വീണ്ടും പാടി... എഴുതി.  ‘പാലോം പാലോം നല്ല നടപ്പാലം’, ‘വാനിൻ ചോട്ടിലെ’ എന്നിവയും ഹിറ്റായി. കലോത്സവത്തിന് സ്കൂളുകൾക്കായും നാടൻപാട്ട് സംഘങ്ങൾക്കായും ഗാനമേള ട്രൂപ്പുകൾക്കായും ചാനലുകൾക്കായും പാട്ട് രചിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top