25 September Friday

നാടൻപാട്ട്‌ കലാകാരൻ ജിതേഷ്‌ കക്കിടിപ്പുറം അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

എടപ്പാൾ (മലപ്പുറം)> ‘കൈതോല പായ വിരിച്ച്... എന്ന വരികളിലൂടെ ആസ്വാദകമനംകവർന്ന നാടൻപാട്ട്‌ കലാകാരൻ ജിതേഷ് കക്കിടിപ്പുറം (50) അന്തരിച്ചു. ശനിയാഴ്‌ച്ച പുലർച്ചെയാണ്‌ മരിച്ചത്‌. കരൾരോഗത്തിന്‌ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയ്‌ക്കും പോസ്റ്റുമോർട്ടത്തിനുംശേഷം മൃതദേഹം ഞായറാഴ്ച സംസ്‌കരിക്കും. 

ചങ്ങരംകുളം കക്കിടിപ്പുറം  സ്വദേശിയായ ജിതേഷ്‌ ‘പാലോം പാലോം നല്ല നടപ്പാലം’, ‘വാനിൻ ചോട്ടിലെ...’ തുടങ്ങി നിരവധി ഗാനങ്ങളുടെ രചയിതാവാണ്‌.  ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിലൂടെയാണ്‌ ഈ ഗായകനെ പുറംലോകമറിയുന്നത്‌.  നാന്നൂറി-ലധികം പാട്ടുകളെഴുതി. 250 ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഇതിലുൾപ്പെടും. അടുത്തിടെ ചിത്രീകരിച്ച പന്ത് എന്ന ചിത്രത്തിലെ 'കാളിയാണത് കരിങ്കാളിയാണത് ' പാട്ട്‌ ജിതേഷിന്റേതാണ്‌. സ്കൂൾ കലോത്സവങ്ങൾക്കായി 25 നാടകങ്ങൾ എഴുതി സംവിധാനംചെയ്‌തു. 
 നെടുമ്പറമ്പിൽ പരേതരായ താമി–-മുണ്ടി ദമ്പതികളുടെ മകനാണ്‌. അവിവാഹിതനാണ്. സഹോദരി അമ്മിണി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top