26 September Saturday

'കൈതോല പായ വിരിച്ച്' ഗാനത്തിന്റെ സ്രഷ്‌ടാവ് ജിതേഷ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

മലപ്പുറം > ഗായകനും ഗാനരചയിതാവുമായ ജിതേഷ് കക്കിടിപ്പുറം (53) നിര്യാതനായി. ശനിയാഴ്‌ച്ച പുലർച്ചെ ഇദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു ജിതേഷ്.

ശ്രദ്ധേയമായ 'കൈതോല പായ വിരിച്ച്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവാണ് ജിതേഷ്. 'പാലോം പാലോം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ..തുടങ്ങി നിരവധി ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top