കൊച്ചി> ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതികള്‍ നിക്ഷേപത്തില്‍ വന്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.തട്ടിപ്പിന്റെ ബുദ്ധികേന്ദ്രവും മുസ്ലിം ലീഗ് എംഎല്‍എ യുമായ എം.സി ഖമറുദീനെ ചില കേസുകളില്‍ കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഖമറുദീന്റെ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചത്.ജാമ്യപേക്ഷ ഹൈക്കോടതി തള്ളി.കൂടുതല്‍ പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും 75 കേസുകള്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി ഖമറുദീന്
സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റീസ് അശോക് മേനോനാണ് പരിഗണിച്ചത്.നിക്ഷേപകരെ വഞ്ചിച്ച് 130 കോടി തട്ടിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..