Deshabhimani

ജയസൂര്യക്കെതിരെ തൊടുപുഴ 
പൊലീസ് കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 01:10 AM | 0 min read

തൊടുപുഴ
ഷൂട്ടിങ് ലൊക്കേഷനിൽവച്ച് നടൻ ജയസൂര്യ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ തൊടുപുഴ പൊലീസിന് കൈമാറിയതോടെയാണ് നടപടി. നടിയുടെ മൊഴിപ്പകർപ്പും തൊടുപുഴ പൊലീസിന് ലഭിച്ചു.

2013ൽ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ജയസൂര്യ നായകനായ 'പിഗ്മാൻ' എന്ന സിനിമയുടെ ഷൂട്ടിങ്‌ സെറ്റിലാണ്‌ സംഭവം. തൊടുപുഴ സ്റ്റേഷൻ പരിധിയിലായതിനാലാണ് എഫ്ഐആർ കൈമാറിയത്. തൊടുപുഴ പൊലീസ് നടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. 2013ൽ നടിയും ജയസൂര്യയും താമസിച്ച ഹോട്ടലിലും ലൊക്കേഷനുകളിലും തെളിവെടുക്കും.



deshabhimani section

Related News

0 comments
Sort by

Home