17 September Tuesday

സോപാന സംഗീതജ്ഞൻ ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

ഗുരുവായൂർ > സോപാന സംഗീതജ്ഞനും ഗായകനുമായിരുന്ന ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. നാല് പതിറ്റാണ്ടു കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുൻപുവരെ  ശിഷ്യരെ പഠിപ്പിച്ചും വിവിധ ക്ഷേത്രങ്ങളിൽ സംഗീതം ആലപിച്ചും ഈ രംഗത്ത് സജ്ജീവമായിരുന്നു.

കേന്ദ്ര-കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരങ്ങൾ, ഷാട്ക്കാല ഗോവിന്ദ മാരാർ പുരസ്‌കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ  ലഭിച്ചിട്ടുണ്ട്. 1969ൽ ഡൽഹിയിൽ നടന്ന ദേശീയ  സോപാന സംഗീത സമ്മേളത്തിൽ പങ്കെടുത്തിട്ടുണ്ട്. ഗീതാഗോവിന്ദത്തിന് രധാകൃഷ്ണപ്രേമം അഥവാ അഷ്ടപദി എന്ന വ്യഖ്യാനം രചിട്ടുണ്ട്.

സോപാന സംഗീതത്തെക്കുറിച്ചു ബൃഹത്തായ ഒരു ഗ്രന്ഥം രചിക്കുവാനുള്ള ശ്രമങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ അന്ത്യം.   ഗുരുവായൂർ പുത്തൻപല്ലിയിലാണ് സ്ഥിരതാമസം. പാലക്കാട് ചെർപ്പുളശ്ശേരിയിലെ നെല്ലായ സ്വദേശിയാണ്‌. സോപാന ഗായകനായിരുന്ന ഉണ്ണി രാരിച്ചൻ തിരുമുൽപ്പാടിന്റെയും ദേവകി കോവിലമ്മയുടേയും മകനാണ്‌.  ഭാര്യ:പരേതയായ പദ്മിനി അമ്മ. നാലു മക്കളുണ്ട്. സംസ്കാരം പിന്നീട് ഗുരുവായൂർ നഗരസഭയുടെ ശ്മശാനത്തിൽ നടക്കും.


പ്രധാന വാർത്തകൾ
 Top