20 February Wednesday
ശബരിമല

കോൺഗ്രസും ബിജെപിയും ചെയ്യുന്നത‌് വലിയ തെറ്റ‌്: ജനാർദന പൂജാരി

അനീഷ് ബാലൻUpdated: Tuesday Jan 8, 2019



ശബരിമലയിൽ യുവതി പ്രവേശനം തടയുന്ന കോൺഗ്രസും ബിജെപിയും വലിയ തെറ്റാണ് ചെയ്യുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബി  ജനാർദന പൂജാരി. മാതൃദേവോ ഭവഃ എന്ന് പറയുന്നവർതന്നെയാണ‌്‌ സ്ത്രീകൾക്കെതിരെ അക്രമം നടത്തുന്നത്. മംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട്  സംസാരിക്കവെയാണ് പൂജാരി നിശിത വിമർശനം നടത്തിയത്. യുവതികളെ തടയാൻ എത്തുന്നവർ ആരായാലും സർക്കാർ കർശന നടപടിയെടുക്കണം. സ്ത്രീകളും കുട്ടികളും ദൈവത്തിന്റെ മക്കളാണ്, ഒരു പ്രായത്തിലുള്ളവരെയും തടയരുത്. യുവതികൾ ഇതിനകം ശബരിമലയിൽ പ്രവേശിച്ചു. സർക്കാർ തുടർന്നും സൗകര്യം ഒരുക്കണം. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ കർത്തവ്യമാണ് പിണറായി വിജയൻ ചെയ്യുന്നത്. വിഷയത്തിൽ രാഷ്ട്രീയ പാർടികൾ  മുതലെടുപ്പ് നടത്തുകയാണ്. കോൺഗ്രസ് ആയാലും ബി ജെപിയായലും സ്ത്രീകൾക്കെതിരെ നടത്തുന്ന കടുത്ത അനീതിയാണിത്–- അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top