28 November Sunday

ജനകീയ ഹോട്ടലിന്‌ നികുതിപ്പണം എടുക്കുന്നില്ല: കൊച്ചി മേയര്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കൊച്ചി > പത്തു രൂപയ്‌ക്ക്‌ ഉച്ചയൂണ്‌ നൽകുന്ന ജനകീയ ഹോട്ടലിന്റെ നടത്തിപ്പിനായി കൊച്ചി നഗരസഭയുടെ ഫണ്ടിൽനിന്ന്‌ ഒരുരൂപപോലും ചെലവാക്കുന്നില്ലെന്ന്‌ മേയർ എം അനിൽകുമാർ. ജനകീയ ഹോട്ടൽ നടത്തിപ്പിന്റെ പേരിൽ ഒരു നികുതിയും ഏർപ്പെടുത്തില്ല. ഇതുസംബന്ധിച്ച്‌ നഗരവാസികൾക്കിടയിൽ ഉയർന്നിട്ടുള്ള സംശയങ്ങൾ അസ്ഥാനത്താണ്‌. ഹോട്ടലിന്റെ സുഗമമായ പ്രവർത്തനത്തിന്‌ എല്ലാ വിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ സഹകരണം ആവശ്യമാണ്‌. അതിനായി പൊതുജനത്തിന്‌ സംഭാവനകൾ നൽകാമെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 10 രൂപയ്‌ക്ക്‌ 10,350 ഊണ്‌ നൽകി. 30 രൂപയുടെ ഊണാണ്‌ 10 രൂപയ്‌ക്ക്‌ നൽകുന്നത്‌. 10 രൂപ സർക്കാർ നൽകുന്നതിനാൽ 10 രൂപമാത്രമാണ്‌ കോർപറേഷന്‌ നഷ്‌ടം. വിവിധ സ്ഥാപനങ്ങളുടെ സിഎഎസ്‌ആർ ഫണ്ട്‌ വിനിയോഗിച്ചാണ്‌ നഷ്‌ടം നികത്തുന്നത്‌. സംരംഭം വൻ വിജയമായതോടെ സ്വദേശത്തും വിദേശത്തുംനിന്ന്‌ നിരവധി സഹായവാഗ്‌ദാനങ്ങൾ ലഭിച്ചു. ആ സാഹചര്യത്തിലാണ്‌ പ്രത്യേക അക്കൗണ്ട്‌ വഴി സഹായങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചത്‌.

സമൃദ്ധി @ കൊച്ചി എന്ന പേരിൽ ഫെഡറൽ ബാങ്കിന്റെ എറണാകുളം സൗത്ത്‌ ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ്‌ സഹായങ്ങൾ നൽകേണ്ടത്‌. അക്കൗണ്ട്‌ നമ്പർ: 11530200024910. IFSC: FDRL0001153.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top