12 August Wednesday

വെൽഫെയർ പാർടി സഖ്യം: ധാരണ യുഡിഎഫുമായിട്ടെന്ന് ലീഗ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 24, 2020

കോഴിക്കോട് > പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർപാർടിയുമായുള്ള സഖ്യം യുഡിഎഫുമായിട്ടാകുമെന്ന് മുസ്ലിംലീഗ്. വിശദാംശം സമയംവരുമ്പോൾ പറയും. പരിഗണനയിലുള്ള വിഷയമാണിത്-- അഖിലേന്ത്യാജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും പറഞ്ഞു. 

കോവിഡ്, പ്രവാസി വിഷയങ്ങൾക്കിടയിൽ ഇക്കാര്യം ഉന്നയിക്കരുത്. ഇതേക്കുറിച്ചൊന്നും പറയില്ല-- വാർത്താസമ്മേളനത്തിൽ ആവർത്തിച്ചുള്ള ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമിതായിരുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിൽ സർക്കാർ പൂർണ പരാജയമാണ്. പിപിഇ കിറ്റ് ധരിച്ച് പ്രവാസികൾക്ക് വരാമെന്ന തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം  പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top