20 September Sunday

അഫ്‌ഗാൻ ഭീകരാക്രമണം: സൂത്രധാരൻ മലയാളി; അഫ്ഗാൻ സൈനിക കേന്ദ്രങ്ങൾ ചിത്രമുൾപ്പെടെ ട്വീറ്റ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

അഫ്ഗാൻ സൈന്യം പുറത്തുവിട്ട ഡോ. ഇജാസിന്റെ ചിത്രം


സ്വന്തംലേഖകൻ
കിഴക്കൻ അഫ്ഗാൻ നഗരമായ ജലാലാബാദിൽ ജയിലിനുനേരെ നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഇജാസ് അഹമ്മദ്‌ കാസർകോട്‌ പടന്ന സ്വദേശി. അഫ്ഗാൻ സൈനിക കേന്ദ്രങ്ങൾ  ഇജാസിന്റെ ചിത്രമുൾപ്പെടെ ട്വീറ്റ്‌ ചെയ്‌തു. ഞായറാഴ്ച നടന്ന അക്രമത്തിൽ 29 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.  മുന്നൂറോളം തടവുകാർ രക്ഷപ്പെട്ടു.

ആക്രമണ സമയത്ത് ജയിലിൽ 1,793 പേരാണുണ്ടായത്. ഭൂരിഭാഗവും താലിബാൻ, ഐഎസ് തീവ്രവാദികൾ. തടവുകാരെ  മോചിപ്പിക്കുന്നതിനായിരുന്നു ആക്രമണം.  2016 ൽ പടന്ന തൃക്കരിപ്പൂർ മേഖലയിൽനിന്ന്‌ ഐഎസിലേക്ക് പോയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഡോ. ഇജാസ്. നംഗഹാറിൽ ഐ എസ് കേന്ദ്രത്തിൽ ആരോഗ്യ വിഭാഗം തലവനായി പ്രവർത്തിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയും കുട്ടിയും സഹോദരനും ഭാര്യയും  കുട്ടികളുമുൾപ്പെടെ ആറ് പേരായിരുന്നു പടന്നയിലെ  വീട്ടിൽനിന്ന്‌ പോയത്. ഇജാസിന്റെ ഭാര്യ ഡോ. റാഹില ആറ് മാസമായി കാബൂൾ സൈന്യത്തിന്റെ പിടിയിലാണ്.മറ്റ് ആറ് വനിതകളും തടവിലുണ്ട്. നാല് പാലക്കാട് സ്വദേശികളുൾപ്പെടെ 23 പേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.

സംഘത്തിലെ പ്രധാനി  അബ്ദുൾ റാഷിദ് ഉൾപ്പെടെ ആറുപേർ അമേരിക്കൻ സൈനിക ആക്രമണത്തിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top