20 September Friday

ജയിലിൽനിന്ന്‌ നാലുമണി പലഹാരങ്ങളും

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

കൊച്ചി
ജില്ലാ ജയിലിൽനിന്ന്‌ ഇനി കൊതിയൂറും നാലുമണി പലഹാരങ്ങളും. ജയിലിൽ നടന്ന ഭക്ഷ്യോൽപ്പാദന വിതരണത്തിന്റെ ഉദ്ഘാടനം പി ടി തോമസ്‌ എംഎൽഎ നിർവഹിച്ചു. മധ്യമേഖലാ ഡിഐജി സാം തങ്കയ്യൻ  അധ്യക്ഷനായി. കൗൺസിലർ ലിജി  സുരേഷ്‌‌‌, വെൽഫെയർ ഓഫീസർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

ജില്ലാ ജയിൽ വിൽപ്പന കൗണ്ടർവഴി വിതരണം ചെയ്യുന്ന പഴംപൊരി, പരിപ്പുവട,  ഉഴുന്നുവട, ഉള്ളിവട, മുളകുബജി, മുട്ടബജി, കായബജി, കൊഴുക്കട്ട  എന്നിവയുടെയും ഭക്ഷ്യോപയോഗ സാധനങ്ങളായ  മുളകുപൊടി, മല്ലിപ്പൊടി എന്നിവയുടെയും ജയിൽ അന്തേവാസികൾ നിർമിക്കുന്ന ചന്ദനത്തിരി, മെഴുകുതിരി എന്നിവയുടെയും വിൽപ്പനോദ്ഘാടനം  എംഎൽഎ  ഡിഐജി സാം തങ്കയ്യന്‌ നൽകി നിർവഹിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top