28 May Thursday

ജയിൽ ഭക്ഷണം മുടങ്ങില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 കൊച്ചി
കോവിഡ്‌–-19ന്റെ പശ്ചാത്തലത്തിലും ജില്ലാജയിൽ ഭക്ഷണം മുടങ്ങില്ല. ചിക്കൻ ബിരിയാണിയും ചപ്പാത്തിയും ഉൾപ്പെടെ ജയിലിൽനിന്നുള്ള എല്ലാ ഇഷ്ടവിഭവങ്ങളും നഗരത്തിലെ  കൗണ്ടറുകളിൽ ലഭിക്കും.കാക്കനാട‌് ജില്ലാ ജയിലിനോട‌് ചേർന്നുള്ള ഫ്രീഡം ഫുഡ‌് കോർണർ, കച്ചേരിപ്പടി, ഹൈക്കോടതി, കലൂർ മെട്രോ സ‌്റ്റേഷൻ എന്നിവ കൂടാതെ മൊബൈൽ യൂണിറ്റ‌് വഴിയും ഭക്ഷണം വിതരണം ചെയ്യുമെന്ന‌് ജില്ലാ ജയിൽ സൂപ്രണ്ട‌് കെ വി ജഗദീശൻ പറഞ്ഞു. പനിയും ചുമയുമുള്ള തടവുകാരെ ആലുവ സബ‌് ജയിലിലേക്ക‌് മാറ്റി.

ഇവിടെ 11 ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട‌്. രോഗമുണ്ടെന്ന വ്യജേന ജാമ്യത്തിലിറങ്ങാൻ കോടതിയെ ചിലർ സമീപിക്കുന്നുണ്ട‌്.ഇവർക്ക‌് ജാമ്യം അനുവദിക്കുന്നതിന‌ുമുമ്പ‌് ജയിൽ അധികൃതരുടെ അഭിപ്രായം തേടണമെന്ന‌് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ജയിലിലെ എല്ലാ തടവ‌ുമുറികളും അണുവിമുക്തമാക്കി. തടവുകാർക്കും ജീവനക്കാർക്കും മാസ‌്കുകളും ഹാൻഡ‌് സാനിറ്റൈസറുകളും കൈമാറി. മറ്റ‌് സബ‌് ജയിലുകളിലെയും മുറികൾ ശുചീകരിച്ചു. സന്ദർശകർക്ക‌് നിയന്ത്രണമേർപ്പെടുത്തി. അടുത്ത ബന്ധുക്കൾക്ക‌ുമാത്രമാണ‌് പ്രവേശനം അനുവദിക്കുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top